ഡല്‍ഹി: തെരഞ്ഞെടുപ്പ് വിദഗ്ദന്‍ പ്രശാന്ത് കിഷോറിന്റെ 50 ടീം അംഗങ്ങള്‍ ബി ജെ പി യിലെത്തിയത് അമിത് ഷായുടെ തന്ത്രത്തിന്റെ ഫലം.
അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് വേണ്ടി ഇവര്‍ പ്രചരണ തന്ത്രം മെനയും. പ്രശാന്ത് കിഷോറിന്റെ മുന്‍ സഹപ്രവര്‍ത്തകരായ അനില്‍, ജയ്ന്‍, അനുജ് ഗുപ്ത, സുനില്‍ കനുഗുളു, അല്‍കേഷ്, ഹിമാംശു സിംഗ് എന്നിവരും സംഘത്തിലുണ്ട്.
2014 ലോകസഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കായി പ്രവര്‍ത്തിച്ച സമയത്താണ് പ്രശാന്ത് കിഷോറും അമിത് ഷായും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. തുടര്‍ന്ന് പ്രശാന്ത് നിതീഷ് കുമാറിന്റെ ക്യാമ്പില്‍ ചേര്‍ന്നു. ബി ജെ പി യെ തോല്‍പ്പിച്ച് ബീഹാറില്‍ മഹാസഖ്യത്തിന് അധികാരം കിട്ടി. ഇപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രചാരണ തന്ത്രത്തിന്റെ പണിപ്പുരയിലാണ് പ്രശാന്ത് കിഷോര്‍.
ഇതേ സമയം അദ്ധേഹത്തിന്റെ ടീമിലെ തന്നെ പ്രമുഖരെ മുന്നില്‍ നിര്‍ത്തി കിഷോറിനെ തറ പറ്റിക്കാനുള്ള ഒരുക്കത്തിലാണ് അമിത് ഷാ…
Post Your Comments