NewsIndia

പരിക്കേറ്റു മരണത്തോട് മല്ലടിച്ചു റോഡിൽ കിടന്ന സെക്യൂരിറ്റി ജീവനക്കാരന്റെ പോക്കറ്റടിച്ചു

ന്യൂഡൽഹി:പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ മരണത്തോട് മല്ലിട്ട് റോഡില്‍ കിടന്നത് ഒരു മണിക്കൂര്‍; ഇയാളുടെ പോക്കറ്റും അടിച്ച്‌ ഹൃദയ ശൂന്യത കാട്ടി, ഡൽഹിയിലെ ചിലർ. വാന്‍ ഇടിച്ച്‌ പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ മരണത്തോട് മല്ലിട്ട് റോഡില്‍ ഒരു മണിക്കൂറില്‍ അധികം കിടന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒന്നരമണിക്കൂറിനുശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചു കഴിഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ബംഗാള്‍ സ്വദേശിയായ 35 കാരന്‍ മതിബുള്‍ ആണ് ദാരുണമായി മരണത്തിനു കീഴടങ്ങിയത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടന്ന ഇയാളെ ആരും തിരിഞ്ഞുനോക്കാന്‍പോലും ശ്രമിച്ചില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.ഏറ്റവും ദുഃഖകരമായ മറ്റൊരു സംഭവം പരിക്കേറ്റ് വഴിയില്‍കിടന്ന ഇയാളുടെ മൊബൈല്‍ ഫോണ്‍ റിക്ഷാ പുള്ളര്‍ മോഷ്ടിച്ചതാണ്. വെസ്റ്റ് ഡല്‍ഹിയിലെ ഹരി നഗറിലാണ് ഹൃദയഭേദകമായ സംഭവം അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button