ഡല്‍ഹി:രാജ്യ തലസ്ഥാനത്ത് യുവതിയെ പീഡിപ്പിച്ചു.ശനിയാഴ്ച തന്റെ ബന്ധുവുമൊത്ത് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയ 24 കാരിക്ക് നേരെയാണ് പീഡനം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം.പീഡനത്തിനിരയായ യുവതിയെ ഒരാൾ തന്ത്രപൂര്‍വം സമീപത്തുള്ള ഡിയര്‍ പാര്‍ക്കിന്റെ സമീപത്തേക്ക് കൊണ്ടു പോകുകയായിരുന്നു.
ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ മാറ്റുകയും പീഡിപ്പിക്കുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിക്കവേ തന്നെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും പഴ്സും തട്ടിയെടുത്തതിന് ശേഷം വീണ്ടും പീഡിപ്പിക്കുകയും പിന്നീട് കടന്നുകളഞ്ഞതായും യുവതി പറയുന്നു. അവശയായ യുവതി അടുത്തുള്ള പൊലീസ് പിക്കറ്റില്‍ അഭയം തേടുകയായിരുന്നു
Post Your Comments