KeralaNews

ജീവനക്കാർക്ക് കൗതുകമേകി തച്ചങ്കരിയുടെ പിറന്നാൾ ആഘോഷം

തിരുവനന്തപുരം: സ്വന്തം പിറന്നാൾ ദിനം ടാൻസ്പോർട്ട് കമ്മീഷണറേറ്റ് ഓഫീസിൽ ആഘോഷമാക്കി ടോമിൻ തച്ചങ്കരി. 
  ‘ഹാപ്പി ബർത്ത്ഡേ ടോമിൻ തച്ചങ്കരി ഐപിഎസ്’ എന്നെഴുതിയ കേക്ക് ഇന്നലെ ഗതാഗത കമ്മീഷണറേറ്റ് ഓഫീസിൽവച്ച് മുറിച്ചപ്പോൾ ഓഫീസ് ജീവനക്കാരുടെ മുഖത്ത് അദ്ഭുതമായിരുന്നു. ഓഫിസിലെ മുഴുവൻ ജീവനക്കാർക്കും അതു നൽകുകയും അതോടൊപ്പം ‘ഇന്ന് എന്റെ ജന്മദിനം’ എന്ന തലക്കെട്ടിൽ കേരളത്തിലെ‍ മുഴുവൻ ആർടിഒ ഓഫിസുകളിലേക്കും സന്ദേശവും അയച്ചു.

പിറന്നാളായ ഇന്ന് എല്ലവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യണമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വിതരണം ചെയ്യേണ്ട മധുരപലഹാരങ്ങള്‍ അയച്ചു തരും. ഇനി കിട്ടാതെ വന്നാല്‍ സ്വന്തം നിലയ്ക്ക് വാങ്ങിനല്‍കിയ ശേഷം ബില്ല് തിരികെ അയച്ചുകൊടുത്താല്‍ പണം തിരികെ നല്‍കുമെന്ന് ഫോണില്‍ അറിയിച്ചതായും പറയുന്നു.വാസ്തവത്തിൽ ഇന്നാണു തച്ചങ്കരിയുടെ ജന്മദിനം.
 അതിന്റെ ഭാഗമായി എല്ലാ ആർടിഒ, ജോയിന്റ് ആർടിഒ ഓഫിസുകളിലും ചെക്ക് പോസ്റ്റുകളിലും ഇന്ന് ലഡ്ഡു വിതരണം ഉണ്ടാകും.പിറന്നാള്‍ ആഘോഷ സന്ദേശത്തില്‍ തന്റെ ഭരണകാലത്തെ നേട്ടങ്ങളെല്ലാം വിവരിച്ചിട്ടുണ്ട് .

സ്ഥലംമാറ്റം കുറ്റമറ്റ രീതിയിൽ നടപ്പാക്കിയതും നമ്പർ പ്ലേറ്റ്– ബീക്കൺ ലൈറ്റ്–കൊടി–നക്ഷത്രം എന്നിവയുടെ ദുരുപയോഗം തടഞ്ഞതും ഹെൽമെറ്റ് ഉപയോഗം കർശനമാക്കിയതുമെല്ലാം സന്ദേശത്തിൽ വിവരിക്കുന്നുണ്ട്.കൂടാതെ ഇതെല്ലാം വകുപ്പിനെ ‘അതിവേഗം ബഹുദൂരം’ എത്തിക്കുമെന്നും മാത്രമല്ല ജനങ്ങൾക്കു വേഗത്തിൽ ‘എല്ലാം ശരിയായി’ ലഭ്യമാക്കുകയും ചെയ്യുമെന്നും സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.ഇന്നലെ അപ്രതീക്ഷിതമായി നടന്ന പിറന്നാൾ ആഘോഷം ജീവനക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു വകുപ്പ് മേധാവി ആ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളെയും ബന്ധപ്പെടുത്തി ഇതാദ്യമായിരിക്കും ഇങ്ങനൊരു പിറന്നാൾ ആഘോഷം നടത്തുന്നതെന്ന് ജീവനക്കാർ പറഞ്ഞു.തച്ചങ്കരിക്ക് പിറന്നാൾ സമ്മാനം കൊടുക്കാനും ജീവനക്കാർ മറന്നില്ല . ‘ഡിയർ ബ്രദർ ‘ എന്നതിനുപകരം’ ഡിയർ സിസ്റ്റർ ‘എന്നെഴുതിയ ഒരു തകർപ്പൻ ആശംസകാർഡാണ് ജീവനക്കാർ തച്ചങ്കരിക്ക് സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button