UAELatest NewsNewsInternationalGulf

ബലിപെരുന്നാൾ അവധി: യുഎഇയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 5.6 ദശലക്ഷം പേർ

ദുബായ്: ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ യുഎഇയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 5.6 ദശലക്ഷം പേർ. ജൂലൈ 8 മുതൽ 11 വരെയുള്ള നാല് ദിവസത്തെ അവധി ദിനങ്ങളിൽ 5.6 ദശലക്ഷം ദുബായ് നിവാസികളും സന്ദർശകരും പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചതായി ആർടിഎ അറിയിച്ചു.

Read Also: കാലാനുസൃതമായി ആയുർവേദത്തെ ആധുനീകരിച്ച വ്യക്തിയാണ് ഡോ. പി.കെ വാരിയർ: ഗവർണർ

ദുബായ് മെട്രോയുടെ റെഡ് ആൻഡ് ഗ്രീൻ ലൈനുകൾ ഏകദേശം 2,150,000 പേർക്ക് സേവനം നൽകി. ട്രാമിൽ 87,450 പേർ യാത്ര ചെയ്തു. പബ്ലിക് ബസുകളിലൂടെ 1,157,000 പേർ യാത്ര നടത്തി. സമുദ്രഗതാഗതത്തിലൂടെ 256,780 യാത്രക്കാരെ എത്തിച്ചു. ഏകദേശം 1,750,000 ആളുകൾ ടാക്‌സി ഉപയോഗിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also: ഭൂരിപക്ഷം പേരും പിന്തുണച്ചതോടെ വെട്ടിലായി : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുര്‍മുവിനെ ശിവസേന പിന്തുണയ്ക്കുമെന്ന് ഉദ്ധവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button