ന്യൂഡല്‍ഹി : മധുവിധു തീരും മുമ്പ് പിരിയേണ്ടി വന്ന ദമ്പതികളെ ഒന്നിച്ചു നിര്‍ത്താന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രമം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പാസ്പോര്‍ട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് ഹണിമൂണ്‍ കുളമാകുമായിരുന്ന ഇവരുടെ പ്രശ്നത്തില്‍ സുഷമ ഇടപെടുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. എല്ലാം നടന്നത് ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെ.
ഹണിമൂണിനായി ഇറ്റലിയിലേക്ക് പോകുവനാണ് ദമ്പതികള്‍ തീരുമാനിച്ചത്. എന്നാല്‍ ഇറ്റലിയിലേക്ക് തിരിക്കും മുന്‍പ് നാലു ദിവസം മുമ്പ് ആഗസ്റ്റ് 4 നാണ് ഫോട്ടോഗ്രാഫറായ ഫെയസാന്‍ പട്ടേല്‍ ഭാര്യ സനാ ഫാത്തിമയുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ട വിവരം ട്വീറ്റ് ചെയ്തത്. പോകുന്നതിന് മുമ്പ് പാസ്പോര്‍ട്ട് കണ്ടെത്താമെന്ന് കരുതിയിരുന്ന ഇദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ പാസ്പോര്‍ട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ട്വീറ്റ് ചെയ്തു. ഇതോടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രശ്നപരിഹാരം കണ്ടെത്തുകയായിരുന്നു
Post Your Comments