NewsGulf

ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം

സൗദി :സൗദിയില്‍ ആരോഗ്യ മേഖലയിലും സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം നടപ്പാക്കാന്‍ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം ആലോചനനടത്തുന്നു.ആരോഗ്യ മേഖലയിൽ സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം കമ്മിറ്റി രൂപീകരിച്ചതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത വര്‍ഷം ആദ്യപകുതി മുതൽ കാര്‍ ഏജന്‍സികളിലും കാര്‍ ഷോറൂമുകളിലും റെന്റ് എ കാര്‍ സ്ഥാപനങ്ങളിലും സൗദി വൽക്കരണം നടപ്പാക്കുമെന്നും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടനവധി വിദേശികളാണ് സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നത്. ആരോഗ്യ മേഖലയിൽ പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത് ഇവിടെ ജോലി ചെയ്യുന്നവരെയാണ് ബാധിക്കുന്നത്. ഫര്‍മസികളില്‍ ഘട്ടം ഘട്ടമായി സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നുന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ വ്യക്താവ് ഖാലിദ് അബഖൈല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം ഒരു സാഹചര്യം നിലനിൽക്കെയാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം . ഫാർമസികളിൽ സ്വദേശി വൽക്കരണം നടപ്പിലാക്കുന്നത് നിരവധി സ്വദേശികൾക്ക് തൊഴിൽ സാധ്യത കൂട്ടുമെങ്കിലുംഅതോടൊപ്പം തന്നെ ഒട്ടനവധി പ്രവാസികളുടെ തൊഴിൽ സാധ്യതക്ക് മങ്ങലേൽക്കുകയും ചെയ്യും.നേരത്തെ സൗദിയിലെ വിദേശ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനും അവരുടെ മുടങ്ങി കിടക്കുന്ന ശമ്പളവും ആനുകൂല്യവും നല്‍കാനും അടിയന്തര നടപടി സ്വീകരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു . ഇത് ഇന്ത്യൻ തൊഴിലാളികൾക്ക് ഒരാശ്വാസമായി നിലനിൽക്കെയാണ് സൗദി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം .ആരോഗ്യ മേഖല കൂടാതെ പച്ചക്കറി വിപണിയിലും ജ്വല്ലറികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിനും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇന്ത്യക്കാരുൾപ്പെടെയുള്ള നിരവധിപേരെയാണ് ഇത് ബാധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button