IndiaNews

പുനർജനിച്ച് സരസ്വതി നദി

ഹരിയാന: സരസ്വതി നദിയുടെ പുനർജ്ജന്മം ആഘോഷമാക്കി ഹരിയാന.കഴിഞ്ഞ ദിവസമാണ് ഭാഗികമായി സരസ്വതി ഒഴുകി തുടങ്ങിയത്. ഹരിയാനയിലെ ഉൻചാ ചന്ദനയിലെത്തിയ ആയിരങ്ങങ്ങളാണ് നദിയുടെ പുനർജ്ജന്മം കാണാൻ സാധിച്ചത്. പുണ്യനദിയായ സരസ്വതി അപ്രത്യക്ഷമായിട്ട് 4,000 വർഷമായി എന്നാണ് വിശ്വസിച്ചിരുന്നത്. ഹരിയാനയിലെ യമുന നഗർ വില്ലേജിന് സമീപമാണ് സരസ്വതി നദി ഒഴുകിയത്.

            സർക്കാർ 100 ക്യുസെക്സ് വെള്ളമാണ് നദിയിലേക്ക് ഒഴുക്കിയത്. താമസിക്കാതെ തന്നെ ജലലഭ്യത അനുസരിച്ച് കുരുക്ഷേത്രയിലേക്ക് 40 കിലോമീറ്റർ നദി ഒഴുകുമെന്നാണ് സർക്കാർ പറയുന്നത്. സരസ്വതി നദിയുടെ ഉറവകളും കൈവഴികളും നേരത്തെ തന്നെ യമുന നഗറിലെ ഖനനത്തിനിടയിൽ കണ്ടെത്തിയുന്നു. മൂന്ന് ഡാം നിർമിച്ച് നദിയുടെ ഒഴുക്ക് ശാശ്വതമായി നിലനിർത്താനാണ് സർക്കാരിന്റെ ശ്രമം.

            സരസ്വതിയെ പുണ്യ നദിയായിട്ടാണ് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നത്. 4,000 വർഷത്തിനു മുൻപ് അപ്രത്യക്ഷമായ പുണ്യനദി പുനർജനിച്ചത്തിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹം. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, പാകിസ്താനിലെ ചില ഭാഗങ്ങളിലൂടെയാണ് നദി ഒഴുകിയിരുന്നത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. നദിയെ കുറിച്ച ഋഗ്വേദത്തിലും പറയുന്നുണ്ട്. വെറും വിശ്വാസമായിരുന്ന സരസ്വതി നദിയെ വീണ്ടെടുക്കുന്നതിന് മുൻഗണന നൽകുമെന്ന് സർക്കാർ പ്രഖാപിച്ചിരുന്നു.  

shortlink

Post Your Comments


Back to top button