ന്യൂഡൽഹി:കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ച് ആറന്മുളയിൽ വീണ്ടും പരിസ്ഥിതി പഠനംനടത്താൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. ഇതോടൊപ്പം വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ അനുമതി നല്‍കരുതെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അപേക്ഷയും വിദഗ്ധ സമിതി തള്ളി.
കഴിഞ്ഞ ജൂലായ് 29ന് ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവളത്തിന് നേരത്തെ അനുമതി നല്‍കിയതും മുമ്പ് നല്കിയ പരിസ്ഥിതി അനുമതി റദ്ദാക്കിയതും വിദഗ്ധ സമിതി പരിഗണിച്ചിട്ടുണ്ട്. നേരത്തെ പദ്ധതിയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. എന്നാൽ പഠനം നടത്തിയ ഏജൻസിക്ക് അംഗീകാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി
ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു. തുടർന്ന് പുതിയ പഠനത്തിന് വേണ്ടി അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് അപേക്ഷ പരിഗണിക്കുകയും വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി നൽകുകയും ചെയ്തു.
Post Your Comments