കൊച്ചി: ലൈംഗിക ഉത്തേജനം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തും വ്യാപകമായി വിറ്റഴിച്ച മുസ്ലി പവര്‍ എക്‌സ്ട്രയുടെ നിര്‍മ്മാതാവിന് മൂന്ന് മാസം തടവവിനാണ് ശിക്ഷിച്ചത്. മുസ്ലി പവര്‍ എക്‌സ്ട്ര ഉല്‍പ്പാദകരായ കുന്നത്ത് ഫാര്‍മ്മസ്യൂട്ടിക്കല്‍സ് ഉടമ മുടവൂര്‍ സ്വദേശി കെ സി എബ്രഹാമിനെയാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. 5000 രൂപ പിഴയും അടക്കണം. വിധി പറയുമ്പോള്‍ ഹാജരാവാതിരുന്ന എബ്രഹാമിനെതിരെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.
2007 ഫെബ്രുവരി 13ന് ഡ്രഗ് ഇന്‍സ്‌പെക്ടര്‍(ആയുര്‍വേദം)കുന്നത്ത് ഫാര്‍മ്മസ്യൂട്ടിക്കല്‍സിന്റെ എറണാകുളം മറൈന്‍ ഡ്രൈവ് ജിസിഡിഎ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നടത്ിയ റെയ്ഡിനെ തുടര്‍ന്ന രജിസ്ട്രാര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മുസ്ലി പവര്‍ എക്‌സ്ട്രാ പാക്കറ്റുകളിലും ബ്രോഷറിലും ലൈംഗിക ക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന രീതിയില്‍ പരാമര്‍ശമുണ്ടാിയുന്നു. 1954ല്െ ഡ്രഗ് ആന്‍ഡ് മാജിക്കല്‍ ആക്ടിലെ മൂന്ന്, ഏഴ്(എ) വകുപ്പുകള്‍ പ്രകാരം ലൈംഗിക സുഖത്തിന് വേണ്ടി ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഇതിന് സഹായകമാകുമെന്ന രീതിയില്‍ പരസ്യം ചെയ്യല്‍ എന്നിവ കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലെ പരസ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മാജിക്കല്‍ റെമഡീസ് ആക്ടഡ് പ്രകാരം ഡ്രഗ് ഇന്‍സ്‌പെഷ്‌കടര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആയുര്‍വേദ ഉല്‍പ്പന്നമെന്ന നിലയില്‍ പരസ്യം നല്‍കിയ മുസ്ലീ പവറില്‍ ഉപയോഗിച്ചിരുന്നത് തഡാലഫിന്‍ എന്ന ഉല്‍പ്പന്നമായിരുന്നു. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നം നിരോധിച്ചത്. കമ്പനിയുടെ ഉടമ കെ .സി എബ്രഹാമിന്റേത് വ്യാജ ഡോക്ടറേറ്റ് ആണെന്ന തെളിവ് സഹിതമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒരു കാലത്ത് പത്രങ്ങളുടെ മുന്‍പേജ് പരസ്യങ്ങളില്‍ പ്രധാനമായിരുന്നത് മുസ്ലി പവര്‍ എക്‌സ്ട്രയായിരുന്നു.
ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെട്ട് മുസ്ലി പവര്‍ എക്‌സ്ട്രയുടെ പരസ്യത്തില്‍ തന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് നടി ശ്വേതാ മേനോന്‍ പൊലീസില്‍ പരാതി നല്‍കിയ സംഭവവും ഉണ്ടായിരുന്നു. എച്ച്ഐവി വാഹകര്‍ക്കും നല്ലതാണെന്ന വിധത്തില്‍ പരസ്യം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചതോടെയാണ് മുസ്ലീ പവറിനും കുന്നത്ത് എബ്രഹാമിനും മേല്‍ പിടിവീണത്.
Post Your Comments