Latest NewsKeralaNews

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ചരിത്ര റെക്കോര്‍ഡിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തില്‍ ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.

Read Also: എസ്എഫ്ഐ ഏരിയ സമ്മേളനത്തില്‍ തമ്മിലടി, പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗം 2022 ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാല്‍ ഈ ആഴ്ച പതിനൊന്നാം തീയതി മുതല്‍ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്ന നിലയാണെന്ന് മന്ത്രി പറഞ്ഞു.

വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും, വൈദ്യുത ദുരുപയോഗം ഒഴിവാക്കണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കാം മന്ത്രി കൃഷ്ണന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button