തിരുവനന്തപുരം: കെ.എം മാണി മുന്നണിവിട്ട സാഹചര്യത്തില്‍ മധ്യസ്ഥതക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളാ കോണ്‍ഗ്രസ്(എം) മുന്നണി വിട്ട സാഹചര്യത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാനില്ലെന്നും വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ താനില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കെ.എം മാണിയുടെ തീരുമാനം ശരിയോ തെറ്റോ എന്ന് പറയാനില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന് തീരുമാനങ്ങളെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം ലീഗിനുണ്ടെങ്കിലും ഇപ്പോള്‍ പറയുന്നില്ല. വിഷയം ചര്‍ച്ച ചെയ്ത ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.മാണിയെ യു.ഡി.എഫിൽ തിരിച്ചു കൊണ്ടുവരാൻ ചർച്ച നടക്കുന്നില്ല. എന്നാൽ, ഭാവിയിൽ ചർച്ച ഉണ്ടായേക്കാം. മുന്നണിവിട്ട ഉടനെ മാണിക്കെതിരെ പറയാൻ ലീഗില്ല. ലീഗിനും കേരളാ കോൺഗ്രസിനും സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരള കോണ്‍ഗ്രഗ്രസി(എം)നെ മുന്നണിയില്‍ തിരികെ കൊണ്ടുവരാന്‍ കുഞ്ഞാലിക്കുട്ടി മധ്യസ്ഥത വഹിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments