തൃശൂര്‍ : കെ.എം.മാണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്. യുഡിഎഫില്‍ നില്ക്കുമ്പോള് അഴിമതിക്കാരനും എല്‍ഡിഎഫിലെത്തിയാല്‍ വിശുദ്ധനുമെന്നു പറയാന്‍ കഴിയില്ലെന്നും ജനം അത് അംഗീകരിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്‍ഡിഎഫിലോ യുഡിഎഫിലോ എന്‍ഡിഎയിലോ ചേരാതെ സ്വതന്ത്രമായി നിന്നു ശക്തി തെളിയിക്കുമെന്നാണ് മാണി പറയുന്നത്.
മാണിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. അഴിമതിക്കെതിരായ സമരത്തിലൂടെയാണ് എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. തുടര്‍ന്നും നയത്തില്‍ മാറ്റമുണ്ടാകില്ല. നയങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുന്ന മുന്നണിയാണ് എല്‍ഡിഎഫ്. അങ്ങനെയുള്ളവര്‍ക്കു മാത്രമേ എല്‍ഡിഎഫില്‍ അംഗമാകാനാകൂവെന്നും കാനം വ്യക്തമാക്കി.
Post Your Comments