ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മ്മിള നീണ്ട 16 വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിരാഹാരസമരം ഇന്നോടെ അവസാനിപ്പിക്കും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണ് 44-കാരിയായ ഇറോമിന്‍റെ മുഖ്യലക്ഷ്യം.
“മണിപ്പൂരിന്‍റെ ഉരുക്കുവനിത” എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിള കലാപാന്തരീക്ഷം നിലനില്‍ക്കുന്ന മണിപ്പൂരിയന്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലൊന്നിലാണ് ജനിച്ചത്. “മെയ്തെയ്” എന്ന ഗോത്രവംശത്തിലാണ് ഇറോം പിറന്നത്. 2000-ല്‍ തന്‍റെ വീടിനോട് ചേര്‍ന്ന ബസ് സ്റ്റോപ്പിന് സമീപം 10-ആളുകളെ സൈന്യം വധിക്കുന്നത് കണ്ടതാണ് സായുധ സേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) മണിപ്പൂരില്‍ നിന്ന്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി നിരാഹാരസമരം തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ച സംഭവമായി ഇറോം പറയുന്നത്.
നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയാറെടുക്കുന്ന ഇറോമിന് വധഭീഷണിയും ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇത് കണക്കിലെടുക്കാതെ ജീവിതത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ മറ്റൊരദ്ധ്യായത്തിനും തുടക്കം കുറിക്കാനുള്ള തീരുമാനത്തിലാണ് ഇറോം. ഇന്ത്യയില്‍ വേരുകളുള്ള, ഡെസ്മണ്ട് എന്ന ഒരു ബ്രിട്ടീഷ് പൗരനാണ് ഇറോമിന്‍റെ പ്രതിശ്രുതവരന്‍. ദീര്‍ഘകാലമായി തുടരുന്ന ഇറോമിന്‍റെ ഈ പ്രണയം കത്തിടപാടുകളിലൂടെയാണ് മൊട്ടിട്ടതും, ഇപ്പോള്‍ വിവാഹതീരുമാനത്തില്‍ വരെ എത്തി നില്‍ക്കുന്നതും.
Post Your Comments