തൃശൂര്‍: ഭൂരഹിതരായ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാകുന്നതിന് വേണ്ടി പോരാട്ടം നടത്തേണ്ടതാണെന്ന് കുമ്മനം. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പട്ടികജാതി പിന്നോക്ക വിഭാഗങ്ങളുടെ സംഘടിത ശക്തിയെ തകർക്കാനാണ് യുഡിഎഫും കമ്മ്യൂണിസ്റ്റുകാരും ശ്രമിക്കുന്നതെന്നും കുമ്മനം പറയുകയുണ്ടായി.
പിന്നോക്ക വിഭാഗങ്ങളുടെ ആവശ്യം പരിഹരിക്ക്കാനോ മിച്ചഭൂമി വിതരണം ചെയ്യാനോ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുത്ത വിതരണം ചെയ്യാനോ സർക്കാർ തയ്യാറായില്ല.സംസ്ഥാനത്ത് 25 ലക്ഷം ഭൂരഹിതരായ പിന്നോക്ക വിഭാഗക്കാരുണ്ട് . ഇവരെ രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണങ്ങളായി മാത്രമാണ് പാർട്ടികൾ കണ്ടിരുന്നത്. അയ്യങ്കാളി ചെയ്തതിനപ്പുറം കമ്മ്യൂണിസ്റ്റുകള്‍ ഒന്നും ചെയ്തിട്ടുമില്ല. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ക്കുശേഷം എടുത്തു പറയത്തക്ക ഒരു സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളും ഇവിടെ ഉണ്ടായിട്ടില്ല എന്നും കുമ്മനം കൂട്ടിച്ചേർത്തു.
Post Your Comments