![rishiraj-singh](/wp-content/uploads/2016/08/rishiraj-singh.jpg.image_.784.410.jpg)
കോഴിക്കോട് : ഡിജിപി ഋഷിരാജ് സിങ്ങിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചതിനെതിരേ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.എസ്. സുഭാഷാണ് പുതിയ കോർപറേറ്റ് സംവിധാനത്തിന്റെ ഭാഗമായാണ് ഇടതു സർക്കാർ ഋഷിരാജ് സിങ്ങിനെ നിയമിച്ചതെന്നു ആരോപിച്ചത്.
തന്റെ അക്കൗണ്ടബിലിറ്റി ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് അദ്ദേഹം വകുപ്പിൽ കാട്ടിക്കൂട്ടുന്നതെല്ലാം. കേസു പിടിക്കാൻ ടാർഗറ്റ് നിശ്ചയിച്ചു നൽകിയിരിക്കുകയാണു കമ്മിഷണർ. അത് കൊണ്ട് തന്നെ ടാർഗറ്റ് തികയ്ക്കാനുള്ള ഓട്ടത്തിനിടയിൽ ഉദ്യോഗസ്ഥർക്ക് മാനസികപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും നേരിടുന്നു എന്നും സുഭാഷ് വ്യക്തമാക്കി.
Post Your Comments