തിരുവനന്തപുരം ● തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. രാവിലെ 10.30 നു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 555 വിമാനമാണ് രണ്ട് മണിക്കൂറിലേറെ കടലിന് മുകളില്‍ വട്ടമിട്ട് പറന്ന് ഇന്ധനം കത്തിച്ച് കളഞ്ഞ ശേഷം തിരിച്ചിറക്കിയത്.
വിമാനം രണ്ടു മണിക്കൂര്‍ 10 മിനിറ്റ് തിരുവനന്തപുരം ശംഖുമുഖം-കോവളം ഭഗത്ത് കടലിന് മുകളില്‍ വട്ടമിട്ട് പറന്നതായി തത്സമയ ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസം രാത്രി അബുദാബിയില്‍ നിന്ന്‍ തിരുവനന്തപുരത്തെത്തിയതാണ് ഈ വിമാനമെന്നും ഫ്ലൈറ്റ് റഡാര്‍ പറയുന്നു. കഴിഞ്ഞമാസം രജിസ്റ്റര്‍ ചെയ്ത പുതുപുത്തന്‍ വിമാനമാണിതെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.
Post Your Comments