![sourav ganguly and virat kohli](/wp-content/uploads/2016/08/Pakistan-PTI-9.jpg)
വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിലായത് ബൗളര്‍മാരെ വിനിയോഗിച്ചതില്‍ കോഹ്ലിക്കു പിഴവ് പറ്റിയതിനാലാണെന്ന് സൗരവ് ഗാംഗുലി വിമർശിച്ചു.
ഇന്ത്യയുടെ പ്രധാന ബൗളറായ അശ്വിൻ വിക്കറ്റെടുക്കുകയും റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്യുന്നു. ടെസ്റ്റിന്റെ അവസാന ദിവസം പിച്ച് പുതുമയുള്ളതായിരുന്നു. ആ സാഹചര്യത്തിൽ അശ്വിനെക്കൊണ്ടായിരുന്നു ബൗളിംഗ് തുടങ്ങേണ്ടിയിരുന്നത് .
കോഹ്ലി ഉമേഷ് യാദവിനെ കൂടുതലായി ഉപയോഗിക്കുന്നില്ല. അദ്ദേഹം 12 ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്. അഞ്ചു ബൗളര്‍മാരുമായി കളിക്കാനിറങ്ങുമ്പോള്‍ ഫോം ഇല്ലായ്മ സാധാരണമാണ്, എന്നാല്‍ ഉമേഷ് യാദവിനെ ഇത് മറികടക്കാന്‍ സഹായിക്കേണ്ടത് ക്യാപ്റ്റന്റെ ദൗത്യമാണ്. ഉമേഷിന് അതിനുള്ള കഴിവുണ്ടെന്ന് ഗാംഗുലി പറഞ്ഞു.
Post Your Comments