കാത്തുകാത്തിരുന്ന ഒളിമ്പ്ക്‌സിനു അവസാനം തിരിതെളിഞ്ഞിരിക്കുന്നു . കായികലോകം മുഴുവന്‍ ഇനിയുള്ള ദിവസങ്ങളില്‍ റിയോയിലേക്ക് ഉറ്റുനോക്കും. ഉദ്ഘാടന ചടങ്ങുകള്‍ അവിസ്മരണീയമാക്കി മാറ്റാന്‍ ബ്രസീലിന് കഴിഞ്ഞു. തെക്കേ അമേരിക്കയുടെ പൈതൃകം വിളിച്ചോതുന്ന കലാപരിപാടികള്‍ ചടങ്ങിന് മോടി കൂട്ടി. കോടിക്കണക്കി ന് ജനങ്ങളാണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലിന് ഉദ്ഘാടന ചടങ്ങുകള്‍ തത്സമയം വീക്ഷിച്ചത്.
ഒളിമ്പ്ക്‌സിലെ ഇന്ത്യന്‍ പ്രതീക്ഷകളുടെ ഏതാനും ഇനങ്ങളെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഇനി ബാക്കി ഇനങ്ങള്‍ കൂടി നമുക്ക് ഇന്ന് ശ്രദ്ധിക്കാം. ഇതോടു കൂടി ഈ ഹ്രസ്വ പരമ്പര അവസാനിക്കുകയാണ്
ആര്‍ച്ചറി
ഒളിമ്പിക്‌സ് അരങ്ങേറുന്ന ഇന്ന് തന്നെയാണ് അമ്പെയ്ത്തില്‍ ഇന്ത്യ തുടങ്ങുന്നത്. പുരുഷ വിഭാഗത്തില്‍ ഒരാള്‍ മാത്രമാണ് മത്സരത്തിനുള്ളത്. അത്താണു ദാസ് ആണ് പുരുഷവിഭാഗം പ്രതീക്ഷ. വനിതാ വിഭാഗത്തില്‍ ലോക റാങ്കിങ്ങില്‍ മുന്നിലുള്ള ദീപികാ കുമാരിയിലാണ് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ വാനോളം പ്രതീക്ഷയുമായി പോയി നിരാശ സമ്മാനിച്ച ദീപിക ഇത്തവണ അത് മാറ്റിക്കുറിക്കാനുള്ള ശ്രമത്തിലാണ്. ഒപ്പം തന്നെ ബോംബെയ് ലാ ദേവിയും ഉണ്ട്. ലക്ഷ്മി റാണി മാജിയാണ് മറ്റൊരു താരം. വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്ന ഇവര്‍ തന്നെയാണ് ഇന്ത്യക്ക് വേണ്ടി ഗ്രൂപ്പ് ഇനത്തിലും മത്സരിക്കുന്നത്. അമ്പെയ്ത്തില്‍ നിന്ന് ഒരു മെഡല്‍ എങ്കിലും നമ്മള്‍ പ്രതീക്ഷിക്കുന്നു.
ബോക്‌സിംഗ്
ബോക്‌സിങ്ങില്‍ ഇത്തവണ ഇന്ത്യക്ക് മൂന്നു പുരുഷ താരങ്ങള്‍ മാത്രമേ ഉള്ളൂ. ബാന്‍ഡം വെയ്റ്റില്‍ ശിവ ഥാപ്പയാണ് ഇന്ത്യന്‍ കരുത്ത്. ശിവയുടെ ഇപ്പോഴത്തെ മികച്ച ഫോം പ്രതീക്ഷയാണ്. ലൈറ്റ് വെല്‍റ്റെര്‍ വെയ്റ്റില്‍ മനോജ് കുമാറും മിഡില്‍ വെയ്റ്റില്‍ വികാസ് കൃഷ്ണന്‍ യാദവും ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നു. അതാത് ദിവസങ്ങളിലെ പ്രകടനത്തിന് അനുസരിച്ചു മാത്രമേ ബോക്‌സിങ്ങിലെ പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തേണ്ടതുള്ളു. മാത്രമല്ല വ്യത്യസ്ത വിധികര്‍ത്താക്കള്‍ മത്സരഫലത്തെ മാറ്റിമറിക്കുന്നു എന്നത് ബോക്‌സിങ്ങിനെ അവസാന നിമിഷം വരെ ഉദ്വേഗജനകമാക്കാറുണ്ട്.
ഇന്ത്യ പങ്കെടുക്കുന്ന മറ്റു ചില ഇനങ്ങളും താരങ്ങളും
ഗോള്‍ഫ്
ശിവ് ചൌരസ്യ , അനിര്‍ബന്‍ ലാഹിരി ( പുരുഷ വിഭാഗം )
അതിഥി അശോക് ( വനിതാ വിഭാഗം )
റോവിംഗ്
ദത്തു ബാബന്‍ ഭോക്കനാല്‍ ( മെന്‍സ് സിംഗിള്‍സ് സ്‌കള്‍സ് )
ടേബിള്‍ ടെന്നീസ്
ശരത് കമല്‍ അജന്ത , സൗമ്യജിത് ഘോഷ് ( പുരുഷ സിംഗിള്‍സ് )
മനിക ബത്ര , മൗമ ദാസ് ( വനിതാ സിംഗിള്‍സ് )
വെയ്റ്റ് ലിഫ്റ്റിംഗ്
സതീഷ് ശിവലിംഗം – പുരുഷവിഭാഗം 77 കിലോഗ്രാം
സൈഖോം മീരാഭായ് ചാനു -വനിതാവിഭാഗം 48 കിലോഗ്രാം
ഗുസ്തി
ഗുസ്തിയില്‍ നിന്ന് ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയാണ് ഉള്ളത്. ഉത്തേജക വിവാദം കഴിഞ്ഞു കരുത്തോടെ തിരിച്ചെത്തിയ നര്‍സിംഗ് യാദവ് ആണ് ഉറച്ച പ്രതീക്ഷ. യോഗെശ്വര്‍ ദത്തും നമുക്കൊരു മെഡല്‍ തരും എന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല
സന്ദീപ് തോമര്‍ മെന്‍സ് ഫ്രീ സ്‌റ്റൈല്‍ 57 കിലോഗ്രാം
യോഗെശ്വര്‍ ദത്ത് മെന്‍സ് ഫ്രീ സ്‌റ്റൈല്‍ 65 കിലോഗ്രാം
നര്‍സിംഗ് യാദവ് – മെന്‍സ് ഫ്രീ സ്‌റ്റൈല്‍ 74 കിലോഗ്രാം
മെന്‍സ് ഗ്രീക്കോ റോമന്‍
രവീന്ദര്‍ ഖത്രി – 85 കിലോഗ്രാം
ഹര്‍ദീപ് സിംഗ് – 98 കിലോഗ്രാം
വിമന്‍സ് ഫ്രീ സ്‌റ്റൈല്‍
വിനേഷ് ഫോഗത് – 48 കിലോഗ്രാം
ബബിതാ കുമാരി – 53 കിലോഗ്രാം
സാക്ഷി മാലിക് – 58 കിലോഗ്രാം
ഷൂട്ടിംഗ്
നമ്മുടെ മെഡല്‍ സ്വപ്നങ്ങളുടെ പറുദീസയാണ് ഷൂട്ടിംഗ്. കഴിഞ്ഞ ഏതാനും ഒളിമ്പിക്‌സുകളില്‍ നമ്മളെ നിരാശപ്പെടുത്താത്ത വിഭാഗമാണ് ഷൂട്ടിംഗ്. യോഗ്യത നേടിയ പുരുഷ വനിതാ താരങ്ങളില്‍ നിന്നും ആരില്‍ നിന്ന് വേണമെങ്കിലും മെഡല്‍ പ്രതീക്ഷിക്കാം എന്നതാണ് ഷൂട്ടിംഗിലെ അവസ്ഥ. ആദ്യമായി നമുക്ക് സ്വര്‍ണ്ണം നേടിത്തന്ന അഭിനവ് ബിന്ദ്ര , ലണ്ടനില്‍ വെള്ളി നേടിയ ഗഗന്‍ നാരംഗ് അടക്കം എല്ലാവരും ഇത്തവണ വമ്പന്‍ പ്രതീക്ഷയിലാണ്. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഇവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഷൂട്ടിംഗ് സമയത്ത് മനസ്സിലൂടെ ഒരു ഇമേജ് പോലും മാറിമറഞ്ഞാല്‍ ഏതു കൊലകൊമ്പനും അടി തെറ്റി വീഴാനും ഒരു നിമിഷാര്‍ദ്ധത്തില്‍ ശ്രദ്ധ നേടിയാല്‍ സ്വര്‍ണ്ണം വാരാനും സാധ്യതയുള്ള വിഭാഗങ്ങള്‍ ആണ് ഷൂട്ടിങ്ങും അമ്പെയ്ത്തും.
അഭിനവ് ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ആണ് മത്സരിക്കുന്നത്. ഗഗന്‍ നാരംഗ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ , 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ , 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എന്നീ മൂന്നു വിഭാഗത്തില്‍ മത്സരിക്കും
ഷൂട്ടിങ്ങിലെ മറ്റു താരങ്ങള്‍ ഇവരാണ്
പ്രകാശ് നഞ്ചപ്പ 50 മീറ്റര്‍ പിസ്റ്റള്‍
ജിത്തു റായി 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ , 50 മീറ്റര്‍ പിസ്റ്റള്‍
ചെയിന്‍ സിംഗ് – 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍, 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍
ഗുര്‍പ്രീത് സിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 25 മീറ്റര്‍ റാപ്പിഡ് എയര്‍ പിസ്റ്റള്‍
മാനവ് ജിത് സിംഗ് സന്ധു – ട്രാപ്
കൈനന്‍ ചെനൈ – ട്രാപ്
മൈരാജ് അഹമദ് ഖാന്‍ സ്‌കീറ്റ്
വനിതാ വിഭാഗം ഷൂട്ടിംഗ്
അപൂര്‍വി ചന്ദേല -10 മീറ്റര്‍ എയര്‍ റൈഫിള്‍
അയോണിക പോള്‍ 10 മീടര്‍ എയര്‍ റൈഫിള്‍
ഹീന സിദ്ധു – 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 25 പിസ്റ്റള്‍
അത്‌ലറ്റിക്‌സ്
അതല്റ്റിക്‌സില്‍ ഇന്ത്യക്ക് ഇതുവരെ നേട്ടങ്ങള്‍ ഒന്നും ഒളിമ്പ്കിസില്‍ ഉണ്ടാക്കാനായിട്ടില്ല. കൃത്യമായ വിലയിരുത്തലുകള്‍ നടത്തുകയാണെങ്കില്‍ ഒരു മെഡല്‍ പ്രതീക്ഷ ഇല്ലെന്നു തന്നെ പറയാം. ഇന്ത്യന്‍ താരങ്ങള്‍ എവിടെ വരെ എത്തും എന്ന് കാത്തിരുന്നു കാണേണ്ടതാണ്. എങ്കിലും ഇത്തവണയും ഏതെങ്കിലും ഒരു മെഡല്‍ ഒരു കായികതാരം നേടുമെന്ന ആതമവിശ്വാസം നമുക്ക് പ്രകടിപ്പിക്കാം
മുഹമ്മദ് അനസ് 400 മീറ്റര്‍ സ്പ്രിന്റിലും ജിന്‍സന്‍ ജോണ്‍സണ്‍ 800 സ്പ്രിന്റിലും മത്സരിക്കും . തോന്നക്കല്‍ ഗോപി , ഖേത രാം , നിതെന്ദ്ര സിംഗ് രാവത് എന്നിവര്‍ മാരത്തോണിലും മനീഷ് സിംഗ്, ഗുര്‍മീത് സിംഗ് എന്നിവര്‍ 20 കിലോമീറ്റര്‍ നടത്തത്തിലും മനീഷ് സിംഗ് , സന്ദീപ് കുമാര്‍ എന്നിവര്‍ 50 കിലോമീറ്റര്‍ ( നടത്തം ) എന്നിവയിലും മത്സരിക്കുന്നു.
അങ്കിത് ശര്‍മ , രഞ്ജിത്ത് മഹേശ്വരി , വികാസ് ഗൌഡ എന്നിവര്‍ യഥാക്രമം ലോങ്ങ് ജമ്പ് , ട്രിപ്പിള്‍ ജമ്പ് , ഡിസ്‌കസ് ത്രോ എന്നിവയില്‍ പ്രതിനിധീകരിക്കും.
വനിതാ വിഭാഗത്തില്‍ ദ്യുതി ചന്ദ് , ശര്ബാനി നന്ദ , നിര്‍മല ഷീരന്‍ , ടിന്റു ലൂക്കാ എന്നിവര്‍ യഥാക്രമം 100 , 200 , 400 , 800 മീറ്റര്‍ എന്നീ വിഭാഗങ്ങളില്‍ സ്പ്രിന്റില്‍ ഉണ്ട്. ലളിതാ ബാബറും സുധാ സിങ്ങും 3000 മീറ്റര്‍ സ്‌റീപ്പില്‍ ചെയ്‌സില്‍ മത്സരിക്കുമ്പോള്‍ ഓ. പി. ജെയ്ഷയും കവിത രാവത്തും മാരത്തോണില്‍ ഓടും . 20 കിലോമീറ്റര്‍ നടത്തത്തില്‍ ഖുശ്ബീര്‍ കൗറും സപ്ന പൂനിയയും ഷോട്ട് പുട്ടില്‍ മന്‍പ്രീത് കൗറും ഡിസ്‌കസ് ത്രോയില്‍ സീമ ആന്റിലും പങ്കെടുക്കും.
ഇതുകൂടാതെ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ 4 x 400 മീറ്റര്‍ റിലേയില്‍ മത്സരിക്കുന്നുണ്ട്.
എല്ലാ കായികതാരങ്ങള്‍ക്കും നമുക്ക് ആശംസകള്‍ നേരാം. ഒപ്പം തന്നെ പുതിയ ലോകറെക്കോഡുകളും പ്രകടനങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
സുജിത്ത് ചാഴൂര്‍
Post Your Comments