റിയോ ഡി ജെനെയ്‌റോ: റിയോ ഡി ജെനെയ്‌റോയില്‍ അരങ്ങുണര്‍ന്നു. ലാറ്റിനമേരിക്കയുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ആദ്യത്തെ ഒളിമ്പിക്‌സിനാണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് മാരക്കാന സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞത്. ആധുനിക ഒളിമ്പിക്‌സ് ചരിത്രത്തിലെ 31ാമത്തെ മേളയാണിത്.
സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്കാണ് റിയോ ഡി ജെനീറോയിലെ മാരക്കാന സ്റ്റേഡിയം വേദിയാകുന്നത്. സാങ്കേതികവിദ്യയുടെ ഉപയോഗം കുറച്ച് സംഗീതവും നൃത്തവും വര്‍ണങ്ങളും ഉപയോഗിച്ചുള്ള ദൃശ്യവിന്യാസമാണ് ഒളിമ്പിക്‌സ് ഉദ്ഘാടനത്തിനായി ബ്രസീല്‍ ഒരുക്കിയത്.
ലാറ്റിനമേരിക്കയുടെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന കലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. നയനാനന്ദകരമായ പ്രകാശ വിന്യാസമാണ് മേളയില്‍ ഏറെ ശ്രദ്ധേയമായത്.
പണക്കൊഴുപ്പില്ലാതെ എന്നാല്‍ മനോഹരമായ ചടങ്ങുകളോടെയാണ് ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് സതുടക്കമായത്. മൂന്നര മണിക്കൂറാണ് ഉദ്ഘാടന ചടങ്ങിന്റെ ദൈര്‍ഘ്യം. പ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സെയ്‌റെല്ലലാണ് ഉദ്ഘാടന ചടങ്ങിനെ അണിയിച്ചൊരുക്കിയത്
Post Your Comments