റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ പ്രമുഖ ടെലികോം കമ്പനികളെല്ലാം രംഗത്ത്. ഉപഭോക്താക്കളെ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് പോകാതെ നിലനിര്‍ത്താനായി ഒട്ടനവധി ഓഫറുകളാണ് കമ്പനികള്‍ മുന്‍പോട്ട് വെയ്ക്കുന്നത്.
ജിയോ വന്നാലും പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് മറ്റ് മൊബൈല്‍ സര്‍വ്വീസ് ദാതാക്കള്‍. ഡാറ്റയുടെ കാര്യത്തിലും കോളിന്റെ കാര്യത്തിലും ജിയോ കൊണ്ടുവരിക വന്‍ ഓഫറുകളാകും.ഇതിനെ മറകടക്കാനായി എയർടെല്ലും വോഡാഫോണും നിരവധി ഓഫറുകളാണ് കൊണ്ടുവന്നിട്ടുള്ളത്.
അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുടെ രണ്ട് പുതിയ പ്ലാനുകളാണ് എയര്‍ടെല്‍ പുതിയതായി തുടങ്ങിയിരിക്കുന്നത്.എയര്‍ടെല്‍ രണ്ട് പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ കൂടി അവതരിപ്പിച്ചു. ‘മൈ പ്ലാന്‍ ഇന്‍ഫിനിറ്റി സീരീസ്’ എന്ന പാക്കേജില്‍ അണ്‍ലിമിറ്റഡ് ടോക് ടൈമും 3ജി/4ജി ഡേറ്റയും ലഭിക്കും.1199 രൂപയ്ക്കുള്ള പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിനൊപ്പം ലോക്കല്‍, എസ്ടിഡി, നാഷനല്‍ റോമിങ്, ദിവസം 100 എസ്എംഎസ്, വിങ്ക് മ്യൂസിക്കിലേക്കും വിങ്ക് മൂവീസിലേക്കും 1 ജിബി 3ജി/4ജി ഡേറ്റ എന്നിവ നല്‍കുന്നു.
ഫോണ്‍ ചെയ്യുന്നതിനിടെ നെറ്റ് വര്‍ക്ക് തകരാര്‍ കൊണ്ട് കോള്‍ കട്ടാവുകയാണെങ്കില്‍ പത്ത് മിനിറ്റ് ഫ്രീ കോള്‍ ഓഫര്‍ വോഡഫോണ്‍ നൽകും . തടസം നേരിട്ടാല്‍ 199ലേക്ക് ബെറ്റര്‍ എന്ന് എസ്എംഎസ് ചെയ്താല്‍ സംസാരമൂല്യം ക്രഡിറ്റാവും. കൂടാതെ ഇന്റര്‍നെറ്റ് ഡാറ്റ നിരക്കും ഈ രണ്ടു കമ്പനികളും 67 ശതമാനം വരെ നിരക്ക് കുറച്ചിട്ടുണ്ട്.
Post Your Comments