കൊച്ചി● ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലില്‍ നിന്നു വാങ്ങിയ വടയില്‍ അട്ടയെ കിട്ടിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം.ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് അരുണ്‍ ആണ് ഇക്കാര്യം ഫേസ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോയും വൈറലായിക്കഴിഞ്ഞു.നേരത്തെ ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലുകളില്‍ സാന്‍ഡ് വിച്ചില്‍ ബാന്‍ഡേജും അടയില്‍ പാറ്റയും ലഭിച്ച സംഭവങ്ങളും പുറത്തുവന്നിരുന്നു.
കാക്കനാട് ഇന്‍ഫോപാര്‍ക്കിനുള്ളിലെ ഭക്ഷണശാലകളില്‍ ഗുണ നിലവാരമില്ലാത്ത ഭക്ഷണം നല്കുന്നതില് പ്രതിഷേധം ഇപ്പോൾ രൂക്ഷമാണ്.പലതവണ പരാതിപ്പെട്ടിട്ടും ഭക്ഷണത്തിന്റെ ഗണനിലവാരം ഉറപ്പിക്കാന്‍ അധികൃതര്‍ ഇടപെടാത്തതില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്. ജൂലൈ 26ന് ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന നിള ഫുഡ് കോര്‍ട്ടില്‍ നിന്ന് സാൻഡ് വിചില നിന്ന് ബാൻഡേജ് കിട്ടിയപ്പോൾ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
വടയില്‍ നിന്നും തേരട്ട കിട്ടിയെന്ന പരാതിയെ തുടര്‍ന്ന് സ്നേഹ കാറ്റേഴ്സ് രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. പ്രതിഷേധം തണുക്കുമ്പോൾ വീണ്ടും തുറക്കുമെന്ന് ആരോപണമുണ്ട്.ഇന്‍ഫോപാര്‍ക്കില്‍ ഏതാണ്ട് 25,000ത്തോളം ടെക്കികളാണ് പല കമ്പനികളിലായി തൊഴിലെടുക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയ്ക്കു ഫേസ്ബുക്ക് കൂട്ടായ്മ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments