കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോപാർക്കുമായി കരാറിൽ ഏർപ്പെട്ട് ജിയോജിത്. സംസ്ഥാനത്തെ ഐടി, ഫിനാൻഷ്യൽ, ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണം. ഇത്തവണ ഇൻഫോപാർക്ക് ഫേസ് രണ്ടിൽ 1.25 ഏക്കർ സ്ഥലത്ത് ഒരുക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിലാണ് ഇരുസ്ഥാപനങ്ങളും ഒപ്പു വച്ചിരിക്കുന്നത്. 3 ഘട്ടങ്ങളിലാണ് 1.25 ലക്ഷത്തോളം ചതുരശ്ര അടിയിൽ ഒരുക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുക.
ആദ്യ ഘട്ടത്തിൽ 55,000 ചതുരശ്ര അടിവിസ്തീർണത്തിൽ ജിയോജിത്തിന്റെ ഡാറ്റാ സെന്റർ, കസ്റ്റമർ കെയർ, പെരിഫറി പ്രവർത്തനങ്ങൾക്കായുള്ള നിർമ്മാണം എന്നിവയാണ് ആരംഭിക്കുക. ഇവയുടെ പ്രവർത്തനം ഓരോ ഘട്ടത്തിലും വിപുലീകരിക്കുന്നതാണ്. ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിലും ജിയോജിത് മാനേജിംഗ് ഡയറക്ടർ സി. ജെ ജോർജുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
Also Read: പാലക്കാട് നഗരത്തിൽ ടയറുകടയിൽ തീപിടുത്തം : തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
Post Your Comments