NewsIndia

സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണം : ഡല്‍ഹി പൊലീസ് എഫ്ബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിനെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ അമെരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതോടെ കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് സൂചന.2014 ജനുവരി 17നായിരുന്നു സുനന്ദ പുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.

മരിക്കുന്നതിന് തലേദിവസം സുനന്ദ പുഷ്കര്‍ പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ട്വിറ്ററിലൂടെ വാഗ്വാദം നടത്തിയിരുന്നു.മെഹര്‍ തരാറും തരൂറും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് സുനന്ദ തരാറുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്.ആദ്യം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് സുനന്ദയ്ക്ക് മറ്റാരോ വിഷം നല്‍കിയതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ തിരിച്ചറിയാത്ത വ്യക്തിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിരുന്നു.

ഇന്ത്യന്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ സുനന്ദയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നില്ല.ഇതിനെ തുടര്‍ന്ന് സുനന്ദയുടെ ആന്തരികാവയവങ്ങള്‍ വാഷിങ്ടണ്ണിലെ എഫ്ബിഐ ലാബിലേക്ക് അയച്ചിരുന്നു. സാംപിള്‍ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം എഫ്ബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ മരണകാരണം റേഡിയൊ ആക്ടീവ് പദാര്‍ഥത്തിന്‍റെ അംശമാണെന്ന് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button