കൊച്ചി: ആദായനികുതി കൃത്യമായി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്ന് മുത്തുറ്റ് ഗ്രൂപ്പിന്റെ എല്ലാ ഓഫീസുകളിലും റെയ്ഡ് നടന്നു. ആദായനികുതി വകുപ്പാണ് മുത്തൂറ്റ് ഉടമകളുടെയും ജീവനക്കാരുടെയും വീടുകളിൽ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. കൊച്ചി ആദായനികുതി ഓഫിസിന്റെ മേൽനോട്ടത്തിൽ 60 പ്രധാന കേന്ദ്രങ്ങളിലായി 300ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.
മുത്തുറ്റ് ഗ്രൂപ്പിന്റെ പേരിൽ ലഭിച്ചിട്ടുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു റെയ്ഡ്. ഉന്നത സ്വാധീനം മൂലം കഴിഞ്ഞ യു പി എ സർക്കാരിന്റെ സമയത്തു ലഭിച്ച ഇത്തരം പരാതികൾക്കെതിരെ നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. നികുതി വെട്ടിപ്പ് , കള്ളപ്പണമിടപാട്, വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, കുഴൽ പണമിടപാട് തുടങ്ങിയ പരാതികളാണ് മുത്തുറ്റ് ഗ്രൂപ്പിന് എതിരെ ലഭിച്ചിട്ടുള്ളത്.
മുത്തുറ്റ് പാപ്പച്ചൻ ഗ്രൂപ്പിലാണ് പ്രധാനമായും പരിശോധന. മുത്തുറ്റ് ഗ്രൂപ്പിന്റെ പേരിൽ ഉള്ളത് മുത്തുറ്റ് ജോർജ്, മുത്തുറ്റ് പാപ്പച്ചൻ, മിനി മുത്തുറ്റ്, മുത്തുറ്റ് മെർക്കെന്റയിൽ സ്ഥാപനങ്ങളാണ്. ഗ്രൂപ്പ് സംരംഭമായ മുത്തുറ്റ് മൈക്രോഫിൻ ഇപ്പോൾ രാജ്യത്തെ മുൻനിര മൈക്രോഫിനാൻസ് കമ്പനികളിൽ ഏഴാം സ്ഥാനത്താണ്.
ഗ്രാമീണ മേഖലയിൽ 50 ലക്ഷത്തോളം കുടുംബങ്ങൾക്ക് വായ്പകൾ നൽകി 2018 ഓടെ മൈക്രോഫിനാൻസ് രംഗത്ത് രണ്ടാം സ്ഥാനത്ത് എത്തുകയാണ് ലക്ഷ്യം. 2011 ൽ ആരംഭിച്ച ഫിനാൻസ് കമ്പനി 6700 ഉപഭോക്താക്കൾക്ക് 5.5 ലക്ഷം രൂപ വരെ വായ്‌പ്പ കൊടുത്തിട്ടുണ്ട്. ഈ ഫണ്ടുകളിൽ കൃത്രിമം ഉണ്ടെന്നും ആർ ബി ഐ ചട്ടം ലംഘിക്കുന്നതാണെന്നും ഉള്ള പരാതികളെ തുടർന്നാണ് റെയ്ഡ്
Post Your Comments