IndiaNews

കെപിസിസി പുന:സംഘടിപ്പിക്കും

ന്യൂഡല്‍ഹി: കെപിസിസിയിൽ സംഘടനാതെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കമാൻഡ് തീരുമാനിച്ചു. മൂന്നു മാസത്തിനകം പുനഃസംഘടന നടക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു . കെ.പി.സി.സി പ്രസിഡന്റിനെ മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സംഘടനാതെരഞ്ഞെടുപ്പല്ലാതെ മറ്റ് വഴിയില്ലെന്ന കേരളത്തിലെ നേതാക്കളുടെ നിർദ്ദേശം രാഹുൽഗാന്ധി അംഗീകരിക്കുകയായിരുന്നു. പുനസംഘടന നടത്താൻ പ്രത്യേകകമ്മിറ്റിയെ ചുമതലപ്പെടുത്താനും കെ.പി.സി.സി പ്രസിഡന്റ് വി. എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുൽഗാന്ധി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button