കൊല്ലം● ഹെല്‍മറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹനക്കാരന്റെ തലയ്ക്ക് പൊലീസ് വയര്‍ലസ് സെറ്റു കൊണ്ട് അടിച്ചു.യാത്രക്കാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുമായി യാത്രചെയ്ത കൊല്ലം സ്വദേശി സന്തോഷിനാണ് ഗുരുതരമായി പരുക്കേറ്റത്. വയര്‍ലെസ് ഉപയോഗിച്ചു തല അടിച്ചുപൊട്ടിച്ചതില് പ്രതിഷേധിച്ചു കൊല്ലം ആശ്രാമത്ത് നാട്ടുകാര്‍ റോഡുപരോധിച്ചു.
വാഹന പരിശോധനയ്ക്കിടെ പൊലീസ് സന്തോഷിന്റെ വാഹനം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. എന്നാല്‍, അല്പം മുന്നോട്ടാണ് ഇയാള്‍ ബൈക്ക് നിര്‍ത്തിയത്. തുടര്‍ന്ന് ഹെല്‍മറ്റില്ലെന്നു പറഞ്ഞ് പൊലീസ് വയര്‍ലെസുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പരാതി.
തുടര്‍ന്ന് രക്തം ഒഴുകുന്ന മുഖത്തോടെ സന്തോഷ് കുട്ടിയുമായി റോഡിലിരുന്നു പ്രതിഷേധിച്ചു. കൂടെ നാട്ടുകാരും പ്രതിഷേധിക്കാൻ തുടങ്ങിയതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥയായി.കൂടുതല്‍ പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെവിക്ക് മുകളിലായാണ് സന്തോഷിന് പരുക്കേറ്റത്.
Post Your Comments