കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ദലിത് യുവാവ് മരിച്ചതിനെ തുടർന്ന് സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്‌പെന്റ് ചെയ്തു. 25കാരനായ കമല്‍ വാത്മീകി എന്ന യുവാവിനെയാണ് പോലീസ് സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാൽ കടുത്തമർദനം മൂലമാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു. ഇത് മറച്ച് വെക്കാനാണ് മറ്റൊരു പേര് നല്‍കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
അതേസമയം, സ്റ്റേഷനിലെ രേഖകളിൽ രാജു എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് പ്രാദേശിക പൊലീസ് അറിയിച്ചു. ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ഇവർ അവകാശപ്പെടുന്നു.വാൽമീകിയുടെ ബന്ധുക്കളും നാട്ടുകാരും പൊലീസുമായി ഏറ്റുമുട്ടിയതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരം സ്ഥലത്തു സംഘർഷാവസ്ഥയായിരുന്നു.വാത്മീകിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും അന്വേഷണവിധേയമായി ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പോലീസുകാരെ സസ്‌പെന്റ് ചെയ്തതായും സിറ്റിപോലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ ശലഭ് മാഥുര്‍ അറിയിച്ചു.
Post Your Comments