India

സംസ്ഥാനങ്ങളിലെ 75 ശതമാനം മന്ത്രിമാരും കോടീശ്വരന്മാർ; 34 ശതമാനം ക്രിമിനൽ കേസ് പ്രതികളെന്നും പഠനം

ന്യൂഡല്‍ഹി :സംസ്ഥാനങ്ങളിലുള്ള 34 ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും 76 ശതമാനം മന്ത്രിമാര്‍ കോടീശ്വരന്‍മാരെന്നും പഠനം. ഡല്‍ഹി ആസ്ഥാനമായുള്ള സംഘടനയാണ് പഠനം നടത്തിയത്. 29 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 609 മന്ത്രിമാരുടെ കണക്കാണിത്. ആകെയുള്ള 620 മന്ത്രിമാരില്‍ 462 പേര്‍ (76 ശതമാനം) കോടീശ്വരന്‍മാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏറ്റവും സമ്പന്നന്‍ 496 കോടിയുടെ സ്വത്തുള്ള തെലുങ്കു ദേശം പാര്‍ട്ടിയുടെ പൊങ്കാരു നാരായണനാണ്. 251 കോടിയുടെ സ്വത്തുമായി കോണ്‍ഗ്രസ് മന്ത്രി ഡി.കെ. ശിവകുമാറാണ് രണ്ടാമത്.ഏറ്റവും കുറവ് സ്വത്തുള്ള മന്ത്രിമാര്‍ ത്രിപുരയിലാണ്. ഇവരുടെ ശരാശരി സ്വത്ത് 31.67 ലക്ഷമാണ്.609 മന്ത്രിമാരില്‍ 210 (34ശതമാനം) പേര്‍ക്കെതിരെ വിവിധ ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ 113 പേര്‍ക്കെതിരെ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതര കേസുകളാണുള്ളത്.

ജാര്‍ഖണ്ഡില്‍ ഒന്‍പത് മന്ത്രിമാര്‍ക്കും, ഡൽഹിയിൽ നാലും തെലങ്കാനയിൽ ഒൻപതും മഹാരാഷ്ട്രയില്‍ 18 പേര്‍ക്കെതിരെയും ബിഹാറില്‍ 11 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. ഇതിൽ വനിതാ മന്ത്രിമാരുടെ എണ്ണം 51 ആണ് ഇവരുടെ പേരിൽ ക്രിമിനൽ കേസുകൾ ഒന്നും കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button