തലശ്ശേരി :വിദ്യാർഥിസമരങ്ങൾ കൊടുമ്പിരികൊള്ളുന്ന സമയത്താണ് സാം മാത്യു സി എം എസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ എത്തുന്നത്. ആ സാഹിത്യ സ്നേഹിക്ക് തന്റെ കഴിവ് പുറത്തെടുക്കാൻ ആ കലാലയത്തിലെ വിപ്ലവം സഹായിച്ചു. അങ്ങനെയാണ് സാം മാത്യൂന്റെ ‘സഖാവ് ‘ എന്ന കവിത രൂപപ്പെട്ടത്. ബ്രെണ്ണൻ കോളേജിലെ ആര്യ എന്ന വിദ്യാർഥിനി ആ കവിതയ്ക്ക് പുതു ജീവൻ നൽകി. ഇപ്പോൾ അത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.
2012 ഡിസംബറിൽ സമരവും സമരനിരോധനവും ഒക്കെ നടന്ന സമയത്താണ് ഈ കവിത എഴുതിയത്. രാഷ്ട്രീയം ചൂടുപിടിക്കുന്നതിനും,തളച്ചിടുന്നതിനും സാക്ഷി ആയപ്പോൾ കുറിച്ചിട്ടതാണ് ഈ കവിത എന്ന് സാം പറയുന്നു. കവിത പാടി വീഡിയോ ആക്കി യുട്യൂബിലും ഇട്ടു. സമൂഹ മാധ്യമം വഴി ആര്യക്ക് ഈ കവിത കിട്ടിയത് അങ്ങനെ ആണ്. പരസ്പരം അറിയില്ലെങ്കിലും ആര്യ ആ കവിത അതെ ഈണത്തിൽ പാടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതാണ് ഇപ്പോൾ വൈറലായി മാറിയത്. എം ജി സർവകലാശാലയിൽ ബിരുദാനന്തരബിരുദത്തിനു പഠിക്കുകയാണ് സാം . കുത്തികുറിക്കാറുള്ള കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നും സാം പറഞ്ഞു
Post Your Comments