NewsIndia

പാകിസ്ഥാനെ അവിടെയെത്തി താക്കീത് ചെയ്ത് രാജ്നാഥ് സിംഗ്

ന്യൂഡൽഹി● പാക്കിസ്ഥാന്റെ മണ്ണില്‍ അവര്‍ക്കു ശക്തമായ താക്കീതു നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ് . ഭീകരര്‍ക്കും സംഘടനകള്‍ക്കും മാത്രമല്ല, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ആളുകള്‍ക്കുംരാജ്യങ്ങള്‍ക്കുമെതിരെയും ശക്തമായ നടപടിയുണ്ടാകും. തീവ്രവാദത്തെ നല്ലതും ചീത്തയും എന്നില്ല. തീവ്രവാദികളെ എതിർക്കും. അവർ മരിച്ചാൽ സൈനീക പദവി കൊടുത്താദരിക്കാൻ ഇന്ത്യ തയ്യാറല്ല.

സൈനിക നടപടിക്കിടെ കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രക്തസാക്ഷിയായി വിലയിരുത്തിയതിനെ വിമർശിച്ചായിരുന്നു രാജ് നാഥ്‌ സിംഗിന്റെ പ്രതികരണം.അതേസമയം, രാജ്നാഥ് സിങ്ങിന്റെ പ്രസംഗം പാക്കിസ്ഥാനിലെ ഔദ്യോഗിക ടെലിവിഷനായ പി ടിവി റിപ്പോര്‍ട്ടു ചെയ്തില്ല.

സിങ്ങിനൊപ്പം ഇന്ത്യയില്‍നിന്നു പോയവരെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ അനുവദിച്ചില്ല.സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ഇന്ന് രാജ്‌നാഥ്‌ സിംഗ് തിരിച്ചെത്തി.പഠാന്‍കോട്ട് ആക്രമണത്തിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ നേതാവ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button