Kerala

“ചിത്രം വിചിത്രം” അവതാരകര്‍ക്ക് തെറിക്കത്ത്

“ചിത്ര വിചിത്രം” അവതാരകര്‍ക്ക് തെറിക്കത്ത്

തിരുവനന്തപുരം● ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേക്ഷണം ചെയ്യുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ “ചിത്രം വിചിത്രം” അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അവതാരകര്‍ക്ക് തെറിക്കത്ത്. പ്രേക്ഷകന്‍ എന്ന പേരിലാണ് ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് കത്തയച്ചിരിക്കുന്നത്. കത്ത് ലഭിച്ച വിവരം അവതാരകരില്‍ ഒരാളായ എസ്.ലല്ലു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കത്തിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

മൊബൈൽ ഫോണിന്റേയും വാട്സ് ആപ്പ്, ഫേസ് ബുക്ക് ഇത്യാദികളുടേയും കാലത്ത് .. സ്റ്റാമ്പ് വാങ്ങി ഒട്ടിച്ച്.. സ്വന്തം കൈപ്പടയിൽ ഇത്രയും തെറിയും അമ്മയ്ക്ക് വിളിയും എഴുതിയറിയിച്ച ചേട്ടനാണ് ചേട്ടാ ചേട്ടൻ.. പരിപാടി നിർത്തണമെന്ന് ആജ്ഞയുണ്ട്.. അത് പറ്റൂല.. ചേട്ടനിനീം എഴുതിക്കോ.. കൈയക്ഷരം നന്നാവട്ടെ.. എന്ന് പരിഹാസരൂപേണ ലല്ലു കത്തിന്റെ ചിത്രത്തിനൊപ്പം ലല്ലു ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

പരിപാടി വളരെ നിലവാരമില്ലാത്തതും ആളുകളെ പരിഹസിക്കുന്നതുമാണെന്നും കത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് മറ്റുള്ളവരെ വിമര്‍ശിക്കാം എന്നാല്‍ തേജോവധം ചെയ്യരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

അടുത്തിടെ ‘ചിത്രം വിചിത്രം’ പരിപാടിയില്‍ മറ്റൊരു അവതാരകനായ ഗോപീകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നടത്തിയ ഏലസ് പരാമര്‍ശം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്നിച്ചെത്തി പരിപാടിയിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button