ശ്രീനഗര്‍● ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടുംഭീകരനുമായ ബുര്‍ഹാന്‍ വാണിയുടെ വധത്തില്‍ മാപ്പുപറയാന്‍ കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പോലീസുകാരോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍.
ബുര്‍ഹാന്‍ വാണിയെ കൊലപ്പെടുത്തിയതിന് കാശ്മീരിലെ യുവാക്കളോട് മാപ്പുപറയാന്‍ മെഹബൂബ മുഫ്തി നിര്‍ദ്ദേശിച്ചതായാണ് വെളിപ്പെടുത്തല്‍. കാശ്മീരിലെ തെരുവുകളില്‍ നിന്നും റോഡുകളില്‍ നിന്നും പോലീസുകാരോട് വിട്ടുനില്‍ക്കാനും മെഹബൂബ ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് വെളിപ്പെടുത്തി.
ജൂലൈ 8 ന് അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ വാണിയും മറ്റുരണ്ട് ഭീകരരും കൊല്ലപ്പെട്ടത്. എന്നാല്‍ ഈ മൂന്ന് പേരില്‍ ഒരാള്‍ ബുര്‍ഹാന്‍ വാണിയാണെന്ന് സൈന്യത്തിന് അറിവുണ്ടായിരുന്നില്ല എന്ന് മെഹബൂബ നേരത്തെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ബുര്‍ഹാന്‍ വാണിയാണെന്ന് സൈന്യം തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ വാണിക്ക് ഒരവസരം കൂടി നല്കിയിരുന്നേനെയെന്നും മെഹബൂബ പറഞ്ഞിരുന്നു.
Post Your Comments