ശ്രീനഗര്‍ ● പത്തുലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കാശ്മീര്‍ താഴ്‌വരയിലെ കൊടുംഭീകരന്‍, ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ ബുർഹാൻ മുസാഫർ വാണിയെ സൈന്യം വകവരുത്തിയതില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മീരില്‍ വ്യാപക ആക്രമണം. സുരക്ഷാസേനയും പ്രദേശവാസികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ടുപേര്‍ പേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ 96 സൈനികർക്ക് പരിക്കേറ്റു.
പ്രതിഷേധക്കാർ അനന്ത്നാഗ് ജില്ലയിലെ ബന്ധിപോര, ഖ്വാസിഖണ്ഡ്, ലാർനു എന്നിവിടങ്ങളിലെ പോലീസ് പോസ്റ്റുകൾക്കു നേരെയും പോലീസ് സ്റ്റേഷനുകൾക്ക് നേരെയും കല്ലെറിഞ്ഞു. മൂന്നു പോലീസുകാരുൾപ്പെടെ 11 പേർക്ക് അക്രമത്തിൽ പരിക്കേറ്റു. കുല്‍ഗാമിലെ ബി.ജെ.പി ഓഫീസ് പ്രതിഷേധക്കാര്‍ തകര്‍ത്തു.
അക്രമത്തെ തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തി. ബാരാമുള്ളയിൽനിന്നുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി. സ്കൂളുകളിലെ ബോർഡ് പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി അറിയിച്ചിട്ടില്ല. പ്രതിഷേധക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് വാണി ഉള്‍പ്പടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചത്.
വാണിയുടെ സംസ്കാര ചടങ്ങിനെത്തിയവരാണ് സൈന്യത്തിനും പോലീസിനും നേരെ ആക്രമണം അഴിച്ചുവിട്ടത്. വാണിയുടെ സ്വന്തം ഗ്രാമമായ പുൽവാമയിലെ ട്രാലില്‍ നടന്ന സംസ്കര ചടങ്ങുകളില്‍ നിരോധനാജ്ഞ അവഗണിച്ച് 20,000 ത്തിലേറെപ്പേരാണ് പങ്കെടുത്തത്.
Post Your Comments