ന്യൂഡല്‍ഹി● ബലാത്സംഗം ചെയ്യുന്നവരെ ഭീകരരായി കണക്കാക്കി പൊതുജന മധ്യത്തില്‍ കൊലപ്പെടുത്തണമെന്ന് ഡല്‍ഹി സാംസ്കാരിക മന്ത്രി കപില്‍ മിശ്ര പറഞ്ഞു.ബുലന്ദേശ്വഹറില് അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിറകെയാണ് ബ്ലോഗിലൂടെ മിശ്ര തന്റെ അഭിപ്രായം അറിയിച്ചത്.താന്‍ വളരെക്കാലമായി വധശിക്ഷക്കെതിരായായിരുന്നു. എന്നാല്‍ ബലാത്സംഗം ചെയ്യുന്നവരെ ഭീകരരായി കണക്കാണമെന്നാണ് തന്റെ അഭിപ്രായം.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആയുധ പരിശീലനം നല്കി ആയുധങ്ങള്‍ നല്‍കണം. ബലാത്സംഗം ചെയ്യാന്‍ വരുന്നവരെ കൊലപ്പെടുത്താന്‍ അവരെ അനുവദിക്കണം.അതിനായി പാര്‍ലമെന്റ് നിയമം കൊണ്ടുവരണം. ബുലന്ദേശ്വഹര് ബലാത്സംഗ കേസിലെ പ്രതികളെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വധിക്കണം. കപിൽ മിശ്ര പറഞ്ഞു.ബലാത്സംഗം ചെയ്യാന്‍ കഴിയുന്ന പ്രായപൂര്‍ത്തി ആകാത്തവരെ മുതിര്‍ന്നവരായി കണക്കാക്കി പരമാവധി ശിക്ഷ നല്‍കണം.
ബുലന്ദേശ്വഹര് ബലാത്സംഗ കേസിലെ പ്രതികളെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വധിക്കണം.ബലാത്സംഗം ചെയ്യുന്നവരുടേയും സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടേയും പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments