ശ്രീനഗർ :വിഘടനവാദികൾക്കെതിരെ ആഞ്ഞടിച്ച് കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . കശ്മീരി കുട്ടികൾ വിദ്യാഭ്യാസം നേടാതെ കല്ലേറുകാരായി തുടരണമെന്നാണ് വിഘടന വാദികൾ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സിറിയയെപ്പോലെയും അഫ്ഗാനിസ്ഥാനെപ്പോലെയും കശ്മീർ താഴ്വരയെ മാറ്റാനാണോ വിഘടനവാദികൾ ശ്രമിക്കുന്നതെന്ന് അവർ ചോദിച്ചു.വിദ്യാർത്ഥികളെ സൈന്യത്തെ കല്ലെറിയാൻ മാത്രമുള്ളവരാക്കി തീർക്കുകയാണ് വിഘടനവാദികൾ ചെയ്യുന്നത് .
തങ്ങളുടെ താല്‍പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണിത് ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. സിവിൽ സൊസൈറ്റി അംഗങ്ങളുമായി നടന്ന ചർച്ചയ്ക്കിടെയാണ് മെഹബൂബ വിഘടനവാദികൾക്കെതിരെ ശക്തമായ പരാമർശങ്ങളുമായി രംഗത്തെത്തിയത്. താഴ്വരയിലെ പള്ളി നടത്തിപ്പുകാർ രാത്രിയിൽ ഉച്ചഭാഷിണിയിൽ കൂടി അറിയിപ്പ് കൊടുത്ത് സ്ത്രീകളേയും കുട്ടികളേയും നിരത്തിലിറക്കുന്നത് ഇസ്ളാമിക വിരുദ്ധമാണെന്ന് അവർ വ്യക്തമാക്കി.ജൂലൈ 9 ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീരിൽ കർഫ്യൂ തുടരുകയാണ്.
Post Your Comments