കൊച്ചി: പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാത്തന്‍സേവാ സംഘം പ്രാര്‍ത്ഥനക്ക് വിധേയമാക്കിയതായി പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചി കിഴക്കമ്പലത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീടിപ്പിക്കപ്പെട്ടത്. പീഡനക്കേസിലെ മുഖ്യപ്രതിയായ അനീഷയെന്ന യുവതിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഫോര്‍ട്ട്കൊച്ചിയില്‍ എത്തിച്ച് ചാത്തന്‍സേവാ സംഘത്തിന് കൈമാറിയത്. മുന്‍പ് കിഴക്കമ്പലം വിലങ്ങിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വേദപാഠം അധ്യാപികയായിരുന്ന അനീഷയെ തിരുവോസ്തി മോഷ്ടിച്ചതിനെ തുടര്‍ന്ന് പള്ളിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഫോര്‍ട്ട്കൊച്ചിയില്‍ എത്തിച്ച പെണ്‍കുട്ടിയ്ക്ക് അനീഷ കുടിക്കാനായി നല്കിയ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി ബോധംകെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. പീഡനത്തിനിരയായ പെണ്‍കുട്ടിയെ മാരകമായി മുറിവേല്‍പ്പിച്ച ചാത്തന്‍സേവാ സംഘം കുട്ടിയുടെ ശരീരത്തില്‍നിന്നും രക്തമെടുത്തിട്ടുണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നു. കുട്ടിയെ നാളെ ഫോര്‍ട്ട്കൊച്ചിയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേയില്‍ കൊണ്ടുപോയാണ് പെണ്‍കുട്ടിക്ക് കുടിക്കാനായി അനീഷ ശീതള പാനീയം നല്‍കിയത്. ഈ പാനീയം കുടിച്ചതോടെ ബോധം നഷ്ടമായെന്നും കണ്ണ് തുറക്കുമ്പോള്‍ ചാത്തന്‍സേവാ സംഘത്തിന്റെ പ്രാര്‍ത്ഥനയാണ് നടക്കുന്നതെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിക്ക് കുടിക്കാന്‍ നല്കിയ പാനീയത്തില്‍ അശുദ്ധരക്തം കലര്‍ന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. അശുദ്ധരക്തം കലര്‍ന്ന പാനീയം കുടിക്കാന്‍ നല്‍കുന്നത് സാത്താന് സേവാ സംഘത്തിന്റെ പ്രാര്‍ത്ഥനയുടെ ഭാഗമാണ്. കുട്ടിയെ നാളെ ഫോര്‍ട്ട്കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
Post Your Comments