വാഷിങ്ടണ്‍: തന്റെ പ്രസംഗം തടസ്സപ്പെടുത്തിയ കുഞ്ഞിനെയും അമ്മയെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വേദിയില്‍ നിന്നും പുറത്താക്കി. പ്രസംഗം ആരംഭിച്ച് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുഞ്ഞ് കരയാന്‍ തുടങ്ങി. പ്രസംഗം തടസ്സപ്പെട്ടപ്പോള്‍ ട്രംപ് ഉടന്‍ ഇടപെട്ടു. കുഞ്ഞുങ്ങളെ തനിക്ക് ഇഷ്ടമാണെന്നും കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കരും, ഭംഗിയുള്ളവരുമാണ്. കുഞ്ഞുങ്ങള്‍ കരയുന്നത് കാണാനും ഭംഗിയാണെന്നും ട്രംപ് പറഞ്ഞു.
കുറച്ച് സമയം കഴിഞ്ഞിട്ടും കുഞ്ഞ് കരച്ചില്‍ നിര്‍ത്താതായതോടെയാണ് അമ്മയോടും കുഞ്ഞിനോടും ട്രംപ് പുറത്തേക്ക് പോകാന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. ട്രംപിന്റെ പ്രകടനം ഹിറ്റായതോടെ അദ്ദേഹത്തിന്റെ എതിരാളികളും വിമര്‍ശനവുമായി രംഗത്ത് വന്നു.
Post Your Comments