KeralaNews

സെക്രട്ടേറിയറ്റിന് മുന്നില്‍ രണ്ടാം ദിവസവും ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി- വീഡിയോ കാണാം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലുള്ള ബഹുനിലക്കെട്ടിടത്തിന് മുകളില്‍ കയറി ഉദ്യോഗാര്‍ഥികള്‍ രണ്ടാംദിവസവും സമരം തുടരുന്നു. സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ബഹുനില കെട്ടിടത്തിന് മുകളില്‍ കയറിയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ഇന്നലെ സമരക്കാരുമായി മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് സമരം നടത്തുന്നത്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് ആറ് വര്‍ഷം കഴിഞ്ഞിട്ടും നിയമനം ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് യുവാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button