മംഗലാപുരം : വിവാഹത്തിന് മാതാപിതാക്കള്‍ക്കൊപ്പം നാട്ടില്‍ എത്തിയ പെണ്‍കുട്ടി എയര്‍പോര്‍ട്ടില്‍ വെച്ച് കാമുകനോടൊപ്പം ഒളിച്ചോടി. മകളെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും യുവാവ് ഇവരുടെ ബന്ധുകൂടിയായതിനാല്‍ പരാതി നല്‍കാതെ മടങ്ങുകയായിരുന്നു. ഇരുവരും കണ്ണൂര്‍ സ്വദേശികളും ദുബായില്‍ ഒന്നിച്ച് ജോലി ചെയ്യുന്നവരുമാണ്.
പ്രണയത്തെ വീട്ടുക്കാര്‍ എതിര്‍ക്കുകയും മറ്റൊരു വിവാഹം നിശ്ചയിക്കുകയും ചെയ്തപ്പോഴാണ് ഒളിച്ചോടാന്‍ തീരുമാനിച്ചത് എന്ന് കമിതാക്കള്‍ പറഞ്ഞു. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദുബായില്‍ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി കുടുംബത്തോടൊപ്പം. മംഗലാപുരം എയര്‍പോര്‍ട്ടില്‍ വെച്ചാണ് പെണ്‍കുട്ടി കാമുകനൊപ്പം പോയത്. പെണ്‍കുട്ടിയ്ക്ക് ഇഷ്ടമില്ലാത്ത വിവാഹമായിരുന്നു മാതാപിതാക്കള്‍ ഉറപ്പിച്ചിരുന്നത്.
വിവാഹത്തിന് ഇഷ്ടമില്ലെന്ന് അറിയിച്ചിട്ടും നിര്‍ബന്ധപൂര്‍വ്വം നാട്ടില്‍ എത്തിച്ച് വിവാഹം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. എയര്‍പോര്‍ട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ഏറെ നേരം തിരഞ്ഞു. എന്നാല്‍ പിന്നീട് കാമുകന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് തങ്ങള്‍ മംഗലാപുരം ആര്യ സമാജത്തില്‍ വെച്ച് വിവാഹിതരായെന്നും മകളെ അന്വേഷിക്കേണ്ട തന്റെ കൂടെ ഉണ്ടെന്നും അറിയിക്കുകയായിരുന്നു.
Post Your Comments