KeralaNews

ട്രോളിംഗ് നിരോധനം അവസാനിച്ചു… ഇനി ചാകരക്കാലം….

കൊല്ലം : ഒന്നര മാസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞ് പരമ്പരാഗത വള്ളങ്ങള്‍ക്കൊപ്പം യന്ത്ര ബോട്ടുകളും കടലില്‍ ഇറങ്ങിത്തുടങ്ങിയതോടെ കേരളത്തില്‍ മത്സ്യബന്ധന സീസണ്‍ സജീവമായി.  
കഴിഞ്ഞ ജൂണ്‍ 1 മുതല്‍ ആരംഭിക്കാന്‍ ഇരുന്ന ട്രോളിംഗ് നിയന്ത്രണം ജൂണ്‍ 14 അര്‍ദ്ധരാത്രി മുതല്‍ക്കാണ് ആരംഭിച്ചത്.

ജൂലൈ 31 വരെ തുടര്‍ന്ന ഈ നിയന്ത്രണം അവസാനിച്ചതോടെ ഇന്നലെ മുതല്‍ കേരളത്തിന്റെ തീരങ്ങള്‍ ചാകരക്കോളിന്റെ പ്രതീക്ഷയിലാണ്.

മഴ മാറി കടല്‍ ക്ഷോഭത്തിന്റെ ശക്തി കുറഞ്ഞതോടെ മീനുകള്‍ കടലിന്റെ മുകള്‍ത്തട്ടിലേക്ക് എത്തിയെന്ന് തൊഴിലാളികള്‍ പറയുന്നു.

കിളിമീന്‍, കരിക്കാടി കൊഞ്ച് എന്നിവ വലയില്‍ നിറയുകയാണ്.
എന്നാല്‍ വലിയ യന്ത്ര ബോട്ടുകള്‍ കടലില്‍ ഇറങ്ങി ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് മീന്‍പിടിത്തം നടത്തുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്.
യന്ത്ര ബോട്ടുകള്‍ കടലില്‍ ഇറങ്ങാത്ത ഒന്നരമാസക്കാലം ഇവര്‍ക്ക് കൂടുതല്‍ മീനുകള്‍ കിട്ടിയിരുന്നു.
വരും ദിവസങ്ങളില്‍ കടപ്പുറത്തിന് ഉത്സവമായ ചാകരക്കാലത്തിനായി കാത്തിരിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button