കൊച്ചി : സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം തുടങ്ങുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ട്രോളിംഗ് നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയൻ-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ട്രോളിംഗ് നിരോധനസമയത്തുള്ള പട്രോളിംഗിനും കടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ഇന്ന് രാത്രി അവസാനിക്കും.
കടലിൽ പോയിട്ടുള്ള എല്ലാ ബോട്ടുകളും അർദ്ധരാത്രിക്ക് മുൻപ് കരയിൽ എത്തണം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുൻപ് കേരള തീരം വിട്ട് പോകണം. കടലിൻ്റെ ജൈവസന്തുലിതാവസ്ഥ നിലനിൽക്കത്തക്ക രീതിയിൽ മണ്ണെണ്ണ ഉപയോഗിക്കുന്ന എഞ്ചിനുകളുടെ വലിപ്പം കുറച്ച് കൊണ്ടുവരാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments