NewsInternational

തടിയുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത… പോക്കിമോന്‍ തടി കുറയ്ക്കാനും സഹായിക്കുന്നു!!!

ലണ്ടന്‍ : പുറത്തിറങ്ങി വളരെ പെട്ടെന്നു തന്നെ തരംഗമായൊരു ഗെയിമാണ് പോക്കിമോന്‍. പോക്കിമോന്‍ ഇറങ്ങിയ നാള്‍ മുതല്‍ പോലീസുകാര്‍ക്ക് പണിയാകുന്നുവെന്ന് പല വാര്‍ത്തകളിലൂടെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോക്കിമോനെ പിടിക്കാനായി കൊച്ചു കുട്ടികള്‍ വീടു വിട്ടിറങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പോക്കിമോന് തടി കുറയ്ക്കാനും കഴിയുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.
പൊണ്ണത്തടി കുറയ്ക്കാന്‍ പോക്കിമോന്‍ സഹായിച്ചെന്നാണ് തന്റെ സ്വന്തം അനുഭവത്തിലൂടെ ബ്രിട്ടീഷുകാരന്‍ സാം ക്ലര്‍ക്ക് പറയുന്നത്. ബ്രിട്ടനിലെ എല്ലാ പോക്കിമോന്‍ ക്യാരക്ടറുകളെയും പിടികൂടാനിറങ്ങി 225 കിലോമീറ്റര്‍ നടന്നപ്പോള്‍ സാമിന്റെ ഭാരം 12 കിലോയായി കുറഞ്ഞെന്നാണ് പറയുന്നത്. തടി കുറഞ്ഞതോടൊപ്പം തന്നെ ബ്രിട്ടണില്‍ ലഭ്യമായ 142 പോക്കിമോന്‍ ക്യാരക്ടുകളെയും സാം പിടികൂടി. ഗെയിമിലെ 1390 പോക്കറ്റ് രാക്ഷസരൂപികളേയും സാം പിടികൂടി. തന്റെ 20 കിലോ തടി കൂടി പോക്കിമോനെ പിടിച്ച് കുറയ്ക്കാനാണ് സാമിന്റെ അടുത്ത ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button