NewsIndia

ബുലന്ദ്ഷഹർ കൂട്ട ബലാത്സംഗം: ഭാര്യയേയും മകളേയും കൺമുന്നിൽ ഇട്ട് പീഡിപ്പിക്കുന്നത് കാണേണ്ടി വന്ന യുവാവിന്റെ പ്രതികരണം

ബുലന്ദ്ഷഹർ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കാറില്‍ നിന്ന് വലിച്ചിറക്കി അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെ ശിക്ഷിച്ചില്ലെങ്കില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് കുടുബം. തന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. ഇല്ലെങ്കില്‍ താനും ഭാര്യയും മകളും ആത്മഹത്യ ചെയ്യുമെന്ന് യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്ന ഒരച്ഛനാണ് താനെന്നും അദ്ദേഹം പറയുന്നു.

സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയോടെ ദില്ലി-കാണ്‍പുര്‍ ദേശീയ പാതയില്‍ വെച്ചാണ് സംഭവം നടന്നത്. ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളുമടങ്ങുന്ന കുടുംബം. ബുലന്ദ്ഷഹറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് ഒരു സംഘം കാറിനെ ആക്രമിച്ചത്. സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട് അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button