NewsInternational

ഗവണ്മെന്‍റ് സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള വന്‍ സൈബര്‍ ആക്രമണം തടഞ്ഞതായി റഷ്യ

തങ്ങളുടെ 20-ലധികം ഗവണ്മെന്‍റ്-സൈനിക സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള വന്‍ സൈബര്‍ ആക്രമണപദ്ധതി കണ്ടെത്തി തടഞ്ഞതായി റഷ്യയുടെ അഭ്യന്തര സുരക്ഷാഏജന്‍സി എഫ്എസ്ബി റിപ്പോര്‍ട്ട് ചെയ്തു.

ഗവണ്മെന്‍റ്-ശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സൈനിക താവളങ്ങള്‍, പ്രതിരോധ കമ്പനികള്‍ എന്നിവയുള്‍പ്പെടെ 20-ലധികം സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ കെല്‍പ്പുള്ള മാല്‍-വെയറിനേയാണ് തങ്ങള്‍ കണ്ടെത്തിയതെന്ന്‍ എഫ്എസ്ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

“കൃത്യമായ പദ്ധതിയോടെ പ്രഫഷണലുകള്‍ രൂപകല്‍പ്പന ചെയ്ത ഒരു ആക്രമണമാണ് ഇതെന്നാണ് സാഹചര്യത്തെളിവുകളില്‍ നിന്ന്‍ മനസിലാക്കാന്‍ കഴിയുന്നത്,” എഫ്എസ്ബി പറഞ്ഞു. ആരാണ് ഇതിനുപിന്നിലെന്നതിനെപ്പറ്റി ഏജന്‍സി, പക്ഷേ, മൗനം പാലിച്ചു.

ഡേറ്റ ട്രാഫിക്കില്‍ ഇടപെട്ട് അത് മനസിലാക്കാനും, ഫോണ്‍വിളികള്‍ ഒളിഞ്ഞിരുന്ന്‍ കേള്‍ക്കാനും, സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാനും, മൈക്രോഫോണുകള്‍ സ്വിച്ച്-ഓണ്‍ ആക്കാനും, കീസ്ട്രോക്കുകള്‍ രേഖപ്പെടുത്തി വയ്ക്കാനും ഒക്കെ അയച്ചയാളെ സഹായിക്കുന്ന തരത്തിലുള്ള മാല്‍വെയര്‍ ആയിരുന്നു തങ്ങള്‍ തടഞ്ഞതെന്ന് എഫ്എസ്ബി അറിയിച്ചു. മാല്‍വെയര്‍ ലക്ഷ്യം വച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്നും, സുരക്ഷാപഴുതുകള്‍ അടച്ചുവെന്നും എഫ്എസ്ബി അറിയിച്ചു.

അതേസമയം, അമേരിക്കന്‍ ഡെമോക്രാറ്റിക്‌ നാഷണല്‍ കമ്മിറ്റിയുടെ (ഡിഎന്‍സി) ഓഫീസില്‍ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന ആരോപണത്തെ ക്രെംലിന്‍ നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button