
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറിയത് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിട്ടെന്ന് സുരേഷ് കുമാര്‍ ഐഎസ്. പാര്‍ട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും വിഎസിനു മേൽ ഉണ്ടായ കടുത്ത സമ്മര്‍ദ്ദമാണ് മൂന്നാര്‍ ദൗത്യം പരാജയപ്പെടാൻ കാരണം. ദൗത്യം അട്ടിമറിച്ചതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും പങ്കുണ്ട്.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ വിഎസിനെതിരെ രംഗത്ത് വന്നത് സിപിഐ ആണ്. ഒടുവില്‍ സിപിഐയുമായി ധാരണയിലെത്തിയെന്ന് വിഎസ് പറഞ്ഞു. മുന്നണിയിലെ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് മൂന്നോര്‍ ഓപ്പറേഷന്‍ അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments