IndiaNews

കാര്‍ തടഞ്ഞ് നിര്‍ത്തി അമ്മയേയും മകളേയും കൂട്ടമാനഭംഗത്തിനിരയാക്കി

മീററ്റ്: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഹാറില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി അമ്മയേയും 14 വയസുള്ള മകളേയും പീഡിപ്പിച്ചതായി പരാതി. ബുലന്ദ്ഷാര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഇവര്‍ ഡല്‍ഹിയില്‍ നിന്നും ഷഹജാന്‍പൂരിലേക്ക് പോവുന്നതിനിടെ 5 പേരടങ്ങിയ സംഘമാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് ഇവർ പറയുന്നു.

വഴിയിൽ വെച്ച് സംഘം ഇരുമ്പ് കമ്പി റോഡിന് കുറുകെ ഇട്ട് കാര്‍ തടഞ്ഞു.അതിനുശേഷം കാര്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെടുകയും പിന്നീട് സ്വർണവും പണവും അപഹരിച്ചശേഷം അമ്മയെയും മകളെയും വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരോടൊപ്പം മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരെ പ്ലാസ്റ്റിക്ക് കയറുകൊണ്ട് കെട്ടിയിട്ടായിരുന്നു പീഡനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button