NewsIndia

അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത കേസില്‍ 15 പേര്‍ പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ കാറില്‍ നിന്ന് വലിച്ചിറക്കി അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരടങ്ങുന്ന സംഘമാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് പീഡനത്തിനിരയായവര്‍ ബുലന്ദ്ഷാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച രാത്രി ഇവര്‍ ഡല്‍ഹിയില്‍ നിന്നും ഷഹജാന്‍പൂരിലേക്ക് പോവുന്നതിനിടെയാണ് സംഭവം.
വഴിയിൽ വെച്ച് സംഘം ഇരുമ്പ് കമ്പി റോഡിന് കുറുകെ ഇട്ട് കാര്‍ തടഞ്ഞു.അതിനുശേഷം കാര്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെടുകയും പിന്നീട് സ്വർണവും പണവും അപഹരിച്ചശേഷം അമ്മയെയും മകളെയും വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരോടൊപ്പം മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരെ പ്ലാസ്റ്റിക്ക് കയറുകൊണ്ട് കെട്ടിയിട്ടായിരുന്നു പീഡനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button