കോഴിക്കോട്: കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി വി. എസ് അച്യുതാനന്ദൻ. ബെഹ്റയെ ഫോണില്‍ വിളിച്ചാണ് വി.എസ് പൊട്ടിത്തെറിച്ചത്. ‘പോലീസ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്താണ് കോഴിക്കോട് നടക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ എന്തിനാണ് നടപടിയെന്നും വി.എസ് ചോദിച്ചു. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും വി.എസ് നിര്‍ദേശിച്ചു.
എന്നാൽ ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞത് പൊലീസ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊലീസ് ആരേയും തടഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വിഎസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് കോടതിയില്‍ വിലക്കേർപ്പെടുത്തിയത് . ഐസ്ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല . കൂടാതെ ക്യാമറകളും ഒബി വാന്‍ അടക്കമുള്ള ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Post Your Comments