KeralaNews

പൊലീസിനെ കയറൂരി വിടുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എസ്‌

തിരുവനന്തപുരം: പൊലീസിനെ കയറൂരി വിടുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എസ്‌, ഇപ്പോഴത്തെ നിലയില്‍ പൊലീസ് മുന്നോട്ടുപോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിഎസ് തന്റെ നിലപാട് അറിയിച്ചത്. ഭരണമാറ്റം ജനങ്ങള്‍ക്കു ബോധ്യപ്പെടണമെന്നും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാൻ കർശനമായ നടപടി വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ഭൂമിയും പാര്‍പ്പിടവും സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button